Tuesday, September 29, 2026

ന്യൂജേഴ്സി ഗവര്‍ണര്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യയുമായി വാണിജ്യ സഹകരണം ഊര്‍ജ്ജിതപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.

സെപ്തംബര്‍ 13 മുതല്‍ 22 രണ്ട് വരെയാണ് ഫില്‍ മര്‍ഫിയുടെ സന്ദര്‍ശനം. ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

ഏറ്റവും അധികം ഇന്ത്യക്കാര്‍ താമസിക്കുന്ന അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് ന്യൂ ജേഴ്‌സി. നിക്ഷേപ സൗഹൃദ സംസ്ഥാനമായ ഇവിടെ ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ കമ്പനികള്‍, ടെക്‌നോളജി കമ്പനികള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്നു.

Related Articles

Latest Articles