അനശ്വര നായികയായി എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ശരണ്യ.
ചിത്രത്തിൽ നായികാ കഥാപാത്രമായി അനശ്വര എത്തുമ്പോൾ നായകനായി എത്തുന്നത് അര്‍ജുന്‍ അശോകന്‍ ആണ്. സൂപ്പര്‍ ശരണ്യ ഡിസംബര്‍ ഏഴിന് തീയറ്ററില്‍ പ്രദര്‍ശനത്തിനെത്തി. 2022ല്‍ തീയറ്ററുകളില്‍ എത്തിയ ആദ്യ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ ശരണ്യ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രം 12 കോടി ഗ്രോസ് കളക്ഷനുമായി സുപ്പര്‍ഹിറ്റിലേക്ക് മുന്നേറുകയാണ്. മമിത ബൈജു, നസ്‌ലെന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവരാണ് സൂപ്പര്‍ ശരണ്യയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

