രാജ്യത്ത് വീണ്ടും കോവിഡ് ഭീതി ഉയർന്ന് വരികയാണ്. 24 മണിക്കൂറിനിടെ ഏഴായിരത്തിന് മുകളിൽ ആണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പൊതുയിടങ്ങളിൽ പോകുന്നവരും ആൾക്കൂട്ടത്തിൽ പോകുന്നവരും മാസ്ക് ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമൊക്കെ ഒരു പരിധി വരെ കോവിഡിനെ നേരിടാൻ സഹായിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
ലക്ഷണങ്ങൾ
ശ്വാസതടസ്സം, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ്, മുഴകൾ, വിരലുകളിലും കാൽ വിരലുകളിലും ചർമ്മത്തിന് നിറം മങ്ങൽ, ശ്വാസതടസ്സം പോലെയുള്ളവയും COVID ന്റെ അസാധാരണ ലക്ഷണങ്ങളായി കാണപ്പെടുന്നു. കൺഫ്യൂഷൻ അല്ലെങ്കിൽ ഡിലീറിയം, പിങ്ക് ഐ അല്ലെങ്കിൽ കൺജങ്ക്റ്റിവിറ്റിസ്, ലൈറ്റ് സെൻസിറ്റിവിറ്റി, വ്രണമുള്ള കണ്ണുകൾ, ചൊറിച്ചിൽ എന്നിവയും കൊറോണ വൈറസ് പിടിപെടുന്ന രോഗികളിൽ കാണപ്പെടുന്നുണ്ട്.
കൊറോണ വൈറസ് ആളുകളിൽ ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ട ചില ഗ്രൂപ്പുകളുണ്ട്. പ്രായമായവർ, ശ്വാസകോശ സംബന്ധമായ സങ്കീർണതകൾ ഉള്ള വ്യക്തികൾ വളരെ ശ്രദ്ധിക്കണം.
കൈകൾ അണുവിമുക്തമാക്കുക, മാസ്‌ക് ധരിക്കുക, ആവശ്യമില്ലെങ്കിൽ പുറത്ത് പോകുന്നത് ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഒറ്റപ്പെടുക എന്നിവ കൊവിഡിൽ നിന്ന് രക്ഷ നൽകും.

