Sunday, May 5, 2024
spot_img

കൂടുതല്‍ സൗകര്യങ്ങളുമായി ത്രീ ഫേസ് മെമു ഓടിത്തുടങ്ങി

തിരുവനന്തപുരം: പുതുമയോടെ കൂടുതല്‍ സൗകര്യങ്ങളുമായി ത്രീ ഫേസ് മെമു തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് സര്‍വീസ് തുടങ്ങി. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് ആദ്യ സര്‍വീസ് പുറപ്പെട്ടത്. തിരിച്ച് എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി കൊല്ലത്തെത്തും. എല്ലാ കോച്ചുകളിലും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, കൂടുതല്‍ സുഖകരമായ യാത്രയ്ക്ക് എയര്‍ ബെല്ലോ സിസ്റ്റം, സിസിടിവി ക്യാമറകള്‍, ബയോ ടോയ്ലറ്റുകള്‍ എന്നിവയുമുണ്ട്. എസി കോച്ചുകളും പുതിയ മെമുവിന്‍റെ പ്രത്യേകതയാണ്.

സീറ്റുകളുടെ ബാക്ക് റെസ്റ്റിന്‍റെ ഉയരം കൂട്ടിയിരിക്കുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാണ്. കോച്ചുകളുടെ ഉള്‍വശത്ത് എഫ്.ആര്‍.പി പാനലിംഗ്, എല്‍.ഇ.ഡി ലൈറ്റിംഗ് എന്നിവയാണ് പ്രധാന ആകര്‍ഷണം. സാധാരണ മെമുവിനേക്കാള്‍ സ്ഥലസൗകര്യം കൂടുതലുള്ളതാണ് പുതിയ ത്രീഫേസ് മെമു. കൂടുതല്‍ യാത്രക്കാരെ ഇതില്‍ ഉള്‍ക്കൊള്ളിക്കാനാവും. 614 പേര്‍ക്ക് ഇരുന്നും 1788 പേര്‍ക്ക് നിന്നും യാത്ര ചെയ്യാം. കൂടുതല്‍ വേഗതയും ഈ മെമുവിനുണ്ട്.

Related Articles

Latest Articles