Monday, September 28, 2026

ബോളിവുഡ് നടി സാറ അലി ഖാന്‍റെ വിനായക ചതുര്‍ത്ഥി ആശംസാ പോസ്റ്റിന് നേരെ മുസ്ലീം മതമൗലികവാദികളുടെ സൈബര്‍ ആക്രമണം

മുംബൈ- വിനായക ചതുര്‍ത്ഥി ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന ബോളിവുഡ് നടി സാറ അലി ഖാനെതിരെ മുസ്ലിം മൗലികവാദികളുടെ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസമാണ് ഗണപതി വിഗ്രഹത്തിനു സമീപം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ സാറ അലി ഖാന്‍ വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നത്.

‘നീ മുസ്ലിം ആണോ എന്നും അതോ വെറും മുസ്ലിം പേരു മാത്രമേ ഉള്ളോ’ എന്നിങ്ങനെയാണ് കമന്‍റുകളുമായി മുസ്ലിം മൗലികവാദികള്‍ രംഗത്തെത്തിയത്. ഇതിനു ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് സാറയ്ക്കു നേരിടേണ്ടി വന്നത്.

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍റേയും അമൃത സിങ്ങിന്റേയും മകളാണ് സാറ.ആദ്യമയല്ല ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്ന മുസ്ലിം സമുദായത്തിലെ താരങ്ങള്‍ക്കു നേരേ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. നേരത്തേ, നടന്‍ ഷാരുഖ് ഖാന്‍ തന്‍റെ മകന്‍ ഗണേശ പൂജയില്‍ പങ്കെടുത്തതിന്‍റെ ചിത്രം ട്വീറ്റ് ചെയ്തതിനു പിന്നാലെ നിങ്ങള്‍ ചെയ്യുന്നത് പാപമാണെന്നും ഇതിന്‍റെ ഫലം അനുഭവിക്കും എന്നതടക്കം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു

Related Articles

Latest Articles