കൊടകര: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം ബിസ്കറ്റ് കമ്പനിക്ക് സമീപം കോട്ടയില്‍ വീട്ടില്‍ അനുഗ്രഹ്, കുണ്ടോളി വീട്ടില്‍ അമല്‍ സുരേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ദേശീയ പാതയ്ക്ക് സമീപം പോലീസിന്റെ വാഹന പരിശോധന നടക്കുന്നതിനിടെ യുവാക്കൾ തിരിച്ചു പോകാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും പോലീസ് പിടികൂടി പരിശോധിക്കുകയും 60 കുപ്പികളില്‍ നിറച്ച 300 മില്ലിഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തുകയും ചെയ്തു. കൂടാതെ 30 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നുകളും ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തു.

