Wednesday, May 8, 2024
spot_img

വിഘടനവാദി നേതാവിന്‍റെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി

ശ്രീനഗർ: കശ്മീര്‍ വിഘടനവാദി നേതാവിന്‍റെ സ്വത്ത്‌ എൻഐഎ കണ്ടുകെട്ടി. ജയിലില്‍ കഴിയുന്ന വിഘടനവാദി നേതാവ് നേതാവ് അസിയ അന്ദ്രാബിയുടെ ശ്രീനഗറിലെ സൗരയിലുള്ള വീടാണ് കണ്ടുകെട്ടിയത്. ഭീകരവാദികളെ സഹായിക്കുന്നെന്നാരോപിച്ചാണ് നടപടി.

ഉത്തരവ് അധികൃതർ അസിയയുടെ വീടിന്‍റെ ഗെയ്റ്റിൽ ഒട്ടിച്ചു. വീടിന് പുറത്തൊട്ടിച്ച ഉത്തരവിൽ, ഈ സ്വത്ത് ഭീകരതയില്‍ നിന്ന് നേടിയ വരുമാനത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും ദുഖ്താരൻ ഇ മിലാത് എന്ന സംഘടനയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും എൻ‌ഐ‌എ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായാണ് സ്വത്ത് കണ്ടുകെട്ടല്‍ നടത്തിയതെന്നും എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

അസിയ അന്ദ്രാബിയും കൂടെ അറസ്റ്റിലായ സോഫി ഫെഹ്മീദ, നഹിദ നസ്രീൻ എന്നിവരും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. കഴിഞ്ഞ വർഷം ജൂലൈ 5 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്‍ഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ ഇവര്‍ സംഭാവനകളിലൂടെ സ്വർണ്ണാഭരണങ്ങൾ ശേഖരിച്ചതായും ഇവ മറിച്ചു വിൽക്കുന്നതിലൂടെ തീവ്രവാദത്തിനുള്ള ഫണ്ട് സ്വരൂപിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles