Saturday, September 19, 2026

16 കോഴിക്കോട് ഭീകരാക്രമണം;കേസ് എൻഐഎ ഏറ്റെടുത്തു,കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി,ഷാറൂഖ് സെയ്ഫി വീണ്ടും റിമാന്റിൽ

എലത്തൂർ: കോഴിക്കോട് ഭീകരാക്രമണക്കേസിൽ വഴിത്തിരിവ്.കേസ് എൻ ഐ എ ഏറ്റെടുത്തു.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉപുറത്തിറങ്ങി.ദില്ലിയിൽ എത്തിയ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്. ദില്ലിയിൽ നിന്ന് ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം ഷാരൂഖ് സെയ്‌ഫി വീണ്ടും റിമാന്റിൽ തുടരുകയാണ് .ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും.

Related Articles

Latest Articles