മണിപ്പൂരിൽ കലാപം തുടരുന്നു. ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ഇംഫാൽ ഈസ്റ്റിനും കാങ്പോക്പി ജില്ലകൾക്കും ഇടയിലെ അതിർത്തി ഗ്രാമത്തിലാണ് രാത്രി പത്ത് മണിയോടെ കലാപം രൂക്ഷമായത്. ആയുധധാരികളായ ഒരു സംഘം അഗിജാങ് ഗ്രാമത്തിലേക്ക് ഇറങ്ങുകയായിരുന്നു
ഇവരെ നേരിടാനായി സുരക്ഷാ സേന പ്രദേശത്തേക്ക് എത്തിയപ്പോഴേക്കും അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു. പ്രദേശത്തിന്റെ സുരക്ഷാ ചുമതല അസം റൈഫിൾസ് ഏറ്റെടുത്തതായും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇംഫാൻ ഈസ്റ്റ് എസ് പി അറിയിച്ചു. ഒരു മാസത്തിലധികമായി തുടരുന്ന കലാപത്തിൽ ഇതിനോടകം 115 പേർ കൊല്ലപ്പെട്ടിട്ടുണ്ട്

