Thursday, April 25, 2024
spot_img

നീരവ് മോദിയുടെ ചിത്രശേഖരം ലേലത്തിന് വച്ചപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന പ്രതികരണം. ചിത്രത്തിന് കേരളബന്ധവും..!

ലണ്ടനിൽ അറസ്റ്റിലായ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ശേഖരത്തിലെ രണ്ട് പെയ്ന്റിംഗുകൾക്ക് ലേലത്തിൽ ലഭിച്ച വില 41 കോടി രൂപ !

മുംബൈയിൽ നീരവ് മോദിയുടെ സ്വത്തുവകകൾ പിടിച്ചെടുത്ത ഇൻകംടാക്‌സ് അധികൃതർ ആണ് ഈ രണ്ട് ചിത്രങ്ങൾ ലേലത്തിനു വച്ചത്. ഒപ്പം 60 ഓളം വേറെയും പെയ്ന്റിംഗുകൾ ലേലത്തിനുണ്ടായിരുന്നു.

ഇന്ത്യയിൽ ആദ്യമായാണ് ഇൻകംടാക്സ് അധികൃതർ കലാമൂല്യമുള്ള വസ്തുക്കൾ ഇങ്ങനെ ലേലത്തിന് വയ്ക്കുന്നത്.

കനത്ത വില ലഭിച്ച രണ്ട് പെയ്ന്റിംഗുകളിൽ ഒന്നിന് കേരള ബന്ധവുമുണ്ട്. 16 കോടി രൂപ വിലയ്ക്ക് ലേലം പോയ പെയ്ന്റിംഗ് രാജാരവിവർമ വരച്ചതാണ്. തിരുവിതാംകൂർ ചരിത്ര പശ്ചാത്തലമുള്ളതാണ് പെയ്ന്റിംഗ്. മറ്റൊരു ചിത്രം വിഎസ് ഗയ്‌റ്റോൻഡെയുടെതാണ്. ലേലത്തിൽ പോയ തുക 25.2 കോടി. നീരവ് മോദിയുടെ കൈവശമുള്ള എല്ലാ ചിത്രങ്ങൾക്കും കൂടി 55 കോടി രൂപയാണ് ഇൻകംടാക്സ് പ്രതീക്ഷിക്കുന്ന തുക.

Related Articles

Latest Articles