India

“ഭീകരതയുടെ അടിവേരറുക്കും”; ശക്തമായ പ്രഖ്യാപനവുമായി നിർമലാ സീതാരാമൻ അമേരിക്കയിൽ

വാഷിംഗ്ൺ: ഭീകരതയ്‌ക്കെതിരെ യാതൊരു സന്ധിയുമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman). അമേരിക്കയുടെ ധനകാര്യമന്ത്രിമാരുമായും സെക്രട്ടറിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരതയുടെ അടിവേരറുക്കാനുള്ള അടിസ്ഥാന നയം ഇന്ത്യ മുന്നോട്ട് വെച്ചത്. ആഗോള ഭീകരതയ്‌ക്ക് വളം നൽകുന്ന സാമ്പത്തിക സ്രോതസ്സുകളെ ഇല്ലായ്മ ചെയ്യണമെന്നും നിർമ്മല സീതാരാമൻ തുറന്നടിച്ചു.

ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന 8-ാമത് സാമ്പത്തിക-വാണിജ്യ സഹകരണയോഗത്തിലായിരുന്നു ധനകാര്യമന്ത്രിയുടെ പ്രതികരണം. വിവിധ മേഖലയിലെ സാമ്പത്തിക സഹകരണം, കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ആഗോളതലത്തിൽ നടക്കുന്ന പരിശ്രമങ്ങളും വിവിധ വായ്പകളുടെ മോറട്ടോറിയം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി.

ചർച്ചയിൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്തത് ആഗോള ഭീകരസംഘടനകൾക്ക് എത്തുന്ന ധനസഹായങ്ങളെക്കുറിച്ചായിരുന്നു. ചില രാജ്യങ്ങൾ വൻതുകകൾ അന്താരാഷ്‌ട്ര സാമ്പത്തിക ഇടനാഴികളെ ഉപയോഗിച്ചു തന്നെ ഭീകരർക്ക് എത്തിക്കുന്നതിലെ അപകടം ഇന്ത്യ അക്കമിട്ടു നിരത്തി. അതേ സമയം സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തവരെ കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ നിയന്ത്രണങ്ങൾക്കായി വിവിധ പദ്ധതികൾക്കായി അടിയന്തിരമായി അനുവദിക്കേണ്ട ആഗോള ഫണ്ടുകളെ സംബന്ധിച്ചും ഏതൊക്കെ മേഖലകളിലാണ് ഫണ്ടുകളുടെ വിനിയോഗം നടക്കേണ്ടത് എന്നതും തീരുമാനമായതായി ധനകാര്യമന്ത്രാലയം അറിയിച്ചു. അതോടൊപ്പം ഇരുരാജ്യങ്ങളും വിവിധ മേഖലകളിലെ സാമ്പത്തിക സഹകരണത്തിലും പുതിയ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നാണ് സൂചന.

admin

Recent Posts

പൂഞ്ച് ഭീകരാക്രമണം ! ചോദ്യം ചെയ്യലിനായി 6 പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു ! ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ചോദ്യം…

13 mins ago

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപണം !മേഘാലയയില്‍ രണ്ട് യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു

ഷില്ലോങ് : മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ടുപേരെ നാട്ടുകാർ തല്ലിക്കൊന്നു. നോങ്തില്ലേ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. 17-കാരിയെ…

33 mins ago

കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ കാനഡ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി…

1 hour ago

വോട്ടു ചെയ്യില്ലെന്നു പറഞ്ഞതിന്വൃദ്ധയുടെ കരണത്തടിച്ച്കോൺഗ്രസ് സ്ഥാനാർത്ഥിവീഡിയോ വൈറൽ

തെലുങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജീവൻ റെഡി വൃദ്ധസ്ത്രീയുടെ മുഖത്ത് അടിക്കുന്ന വീഡിയോ ആണ് നിങൾ ഇപ്പോൾ…

1 hour ago

ഇന്ന് നെഹ്‌റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമല്ല റായ്ബറേലി ! RAEBARELI

കണക്കുകൂട്ടി പണികൊടുക്കാൻ ബിജെപി ! രാഹുലിനെ ഉത്തരേന്ത്യയിൽ കിട്ടിയതിൽ പാർട്ടിക്ക് ആവേശം I RAHUL GANDHI

2 hours ago

നൂപുര്‍ ശര്‍മ്മയെയും ബിജെപി നേതാക്കളേയും കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ ! സൂററ്റിലെ ഇസ്‌ളാം മത അദ്ധ്യാപകന്‍ പിടിയില്‍

നൂപുര്‍ ശര്‍മ്മ ഉള്‍പ്പടെ ചില ബിജെപി നേതാക്കളെയും ഒരു ടി വി ചാനല്‍ മേധാവിയേയുേം വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ…

2 hours ago