Tuesday, April 30, 2024
spot_img

‘മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളലുകളില്ല’; ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിക്കണം; തമിഴ്‌നാട് സുപ്രീംകോടതിയില്‍

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ (Supreme Court).ചെറിയ ഭൂചലനങ്ങള്‍ കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളല്‍ ഉണ്ടായിട്ടില്ല. അതിനാല്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുവദിക്കണമെന്ന് കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഹര്‍ജികാരനായ ജോ ജോസഫ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിനുള്ള മറുപടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ ഭൂചലങ്ങള്‍ കാരണം അണക്കെട്ടില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ജോ ജോസഫ് ആരോപിച്ചിരുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലി കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006 ലും 2014 ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാല്‍ 142 അടിയായി ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കണമെന്നും തമിഴ്‌നാട് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles