Sunday, May 5, 2024
spot_img

ഒരു പരീക്ഷയും നിങ്ങളുടെ ജീവിതത്തേക്കാള്‍ വലുതല്ല, ഞാനും തോറ്റിട്ടുണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് സൂര്യ

നീറ്റ് പരീക്ഷയില്‍ തോല്‍വി ഭയന്ന് തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കുട്ടികളില്‍ ആത്മവിശ്വാസം പകരാന്‍ നടന്‍ സൂര്യ. ഭാരതിയാരുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് താരം ട്വിറ്ററില്‍ വീഡിയോ പോസ്റ്റിയിരിക്കുന്നത്.

‘കഴിഞ്ഞ ആഴ്ചയോ കഴിഞ്ഞ മാസമോ നിങ്ങളെ വല്ലാതെ വിഷമിപ്പിച്ച സംഭവത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ? നിങ്ങള്‍ക്ക് അത് അതേ തീവ്രതയോടെ അനുഭവപ്പെടുന്നുണ്ടോ? ആ വേദന ഉറപ്പായും കുറഞ്ഞുകാണണം. അല്ലെങ്കില്‍ അത് ഇല്ലാതായിട്ടുണ്ടാകാം.

https://publish.twitter.com/?query=https%3A%2F%2Ftwitter.com%2FSuriya_offl%2Fstatus%2F1439146076087357442&widget=Tweet

ഒരു പരീക്ഷയും നിങ്ങളുടെ ജീവിതത്തേക്കാള്‍ വലുതല്ല. നിങ്ങള്‍ വിഷാദത്തിലാണെങ്കില്‍ മാതാപിതാക്കളെയോ സുഹൃത്തുക്കളെയോ അധ്യാപകരെയോ നിങ്ങള്‍ക്ക് അടുപ്പമുള്ളവരെയോ സമീപിക്കുക. ഭയം,ഉത്കണ്ഠ,ആധി,വിഷാദം എന്നിവയെല്ലാം അല്‍പ്പം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. എന്നാല്‍ ആത്മഹത്യ,ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം നിങ്ങളെ സ്‌നേഹിക്കുന്ന മാതാപിതാക്കളെ ജീവിതാവസാനം വരെ വിഷമിപ്പിക്കും. അത് മറക്കരുത. പരീക്ഷയും സ്‌കോറും മാത്രമല്ല ജീവിതം. ഞാനും പല പരീക്ഷകളിലും തോറ്റിട്ടുണ്ട്. വിശ്വാസം ഉണ്ടായാല്‍ മതി നമ്മള്‍ ജീവിതത്തില്‍ വിജയിക്കും’ എന്ന് താരം പറയുന്നു.മൂന്ന് വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് ശേഷം ആത്മഹത്യ ചെയ്തത്.

Related Articles

Latest Articles