Saturday, May 25, 2024
spot_img

‘നരേന്ദ്ര മോദിയുടെ വരവിനുശേഷം രാജ്യത്ത് ഒരു വന്‍ ഭീകരാക്രമണം പോലും നടന്നിട്ടില്ല’; ‘ഭീകരർ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുന്നു’; തുറന്നടിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്

ദില്ലി: നരേന്ദ്ര മോദി സർക്കാർ 2014-ല്‍ അധികാരമേറ്റതിനു ശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. മാത്രമല്ല കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി വ്യക്തമാക്കി. നര്‍മ്മദ ജില്ലയിലെ കെവാഡിയയില്‍ നടന്ന ത്രിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ രണ്ടാം ദിവസം ഗുജറാത്ത് ബി.ജെ.പി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

തങ്ങളുടെ സുരക്ഷിത താവളങ്ങളില്‍ പോലും തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഭീകരര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു എന്നും, ഉറി ആക്രമണത്തിന് ശേഷം നമ്മള്‍ ചെയ്തത സര്‍ജിക്കല്‍ സ്ട്രൈക്ക് ഇവിടെയും ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നും നമുക്ക് ഭീകരരെ കൊല്ലാന്‍ കഴിയുമെന്ന് ലോകത്തിന് വ്യക്തമായ സന്ദേശം നല്‍കിയെന്നും രാജ്നാഥ് സിം​ഗ് കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല എന്തുതന്നെയായാലും, ഞങ്ങള്‍ ഭീകരരെ വിജയിക്കാന്‍ അനുവദിക്കില്ല, ജമ്മു കാശ്മീരിനെപ്പറ്റി മറന്നേക്കൂ എന്നും മോദിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല, ഇതാണ് ഞങ്ങളുടെ പ്രധാനനേട്ടം എന്നും ഭീകരർ ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിനെ ഭയപ്പെടുന്നതായി തോന്നുന്നു, ഇതൊരു ചെറിയ കാര്യമല്ലെന്നും അഭിസംബോധനയിൽ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles