Saturday, May 4, 2024
spot_img

ആരും സഹായിച്ചില്ല! ആശുപ്രത്രി മുറ്റത്ത് പ്രസവിച്ച് യുവതി; കണ്ട ഭാവം നടിക്കാതെ ഡോക്ടർമാരും നഴ്‌സുമാരും

ഭോപ്പാൽ: ആശുപ്രത്രി മുറ്റത്ത് പരസ്യമായി പ്രസവിച്ച് യുവതി. മദ്ധ്യപ്രദേശിലെ ജില്ലാ ആരോഗ്യ കേന്ദ്രത്തിലാണ് മനുഷ്യത്വമില്ലാത്ത ആരോഗ്യപ്രവർത്തകരുടെ പെരുമാറ്റം. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ തന്‍റെ ഭാര്യയെ അകത്ത് കയറ്റാനോ, വേണ്ട ചികിത്സാസൗകര്യങ്ങളും പരിചരണവും നല്‍കാനും ആശുപത്രി ജീവനക്കാരോ ഡോക്ടര്‍മാരോ നഴ്സുമാരോ ആരും തയ്യാറായില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ്‌ അരുണ്‍ പരിഹര്‍ പറഞ്ഞു.

ആംബുലൻസിന് വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയത്. പിന്നീട് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ശിവപുരിയിലെ ആശുപത്രിയിൽ എത്തിയെങ്കിലും ഗർഭിണിയെ കിടത്താൻ സ്ട്രെച്ചറോ സഹായിക്കാൻ അറ്റൻഡർമാരെയോ കാണാനായില്ല. തുടർന്നാണ് ആശുപത്രി മുറ്റത്ത് വെച്ച് യുവതി പ്രസവിക്കുന്നത്. നാട്ടുകാരെല്ലാം തടിച്ചുകൂടിയത് കണ്ടതോടെയാണ് ആശുപത്രി ജീവനക്കാർ സ്‌ട്രെച്ചർ കൊണ്ടുവന്ന് ഭാര്യയെയും നവജാതശിശുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവജാതശിശുവും ഭാര്യയും സുരക്ഷിതരാണെന്ന് ഭർത്താവ് അരുൺ പരിഹാർ പറഞ്ഞു.

Related Articles

Latest Articles