Tuesday, October 27, 2026

വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു;വിദ്യാലയത്തിലെ കിണറുകളടക്കം ക്ലോറിനേഷൻ ചെയ്യും

വയനാട്: ലക്കിടി ജവഹർ നവോദയ സ്കൂളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് സ്ഥീരീകരിച്ചത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു.

സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്കൂളിലെ കിണറുകളടക്കം ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

Related Articles

Latest Articles