Monday, October 5, 2026

സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ കാൽ വഴുതി പുഴയില്‍ വീണു;വയോധികന് ദാരുണാന്ത്യം

എടത്വാ:സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽ വഴുതി
പുഴയിൽ വീണ് വയോധികന്‍ മരിച്ചു.തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് നീരേറ്റുപുറം തോമ്പിൽ കടവിൽ വെച്ചായിരുന്നു അപകടം.
ആഴമേറിയ മണിമല ആറ്റിലേക്കാണ് വയോധികൻ വീണത്.

കൂടെനിന്നവരും ഓടിയെത്തിയവരും നദിയിൽ ചാടി സുകുമാരനെ കരയ്ക്ക് എത്തിച്ചു. ഉടനെ തന്നെ വാഹനത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് പ്രാധമിക നടപടി സ്വീകരിച്ച ശേഷം മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles