Saturday, April 27, 2024
spot_img

ഇനി നിരത്തിൽ കെഎസ്ആർടിസി നിറയും; വെറുതെ നിർത്തിയിട്ടുള്ള നഷ്ടം ഒഴിവാക്കാൻ മുഴുവന്‍ ബസുകളും നിരത്തിലിറക്കാൻ നിർദേശം

തിരുവനന്തപുരം :ഇനി നിരത്തിൽ കെഎസ്ആർടിസി ബസുകൾ നിറയും. കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും മറ്റന്നാൾ മുതൽ സര്‍വീസ് നടത്തണമെന്നു നിര്‍ദേശം. ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവിമാർക്കു നിർദേശം നൽകി. സംസ്ഥാനത്തെ പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാലാണ് നടപടി.

കോവിഡ് മാരിക്ക് മുമ്പ് പ്രതിദിനം ശരാശരി 5,700 സർവീസുകളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 4400 എണ്ണം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്.

Related Articles

Latest Articles