Monday, April 29, 2024
spot_img

ഇപ്പോൾ ശരിക്കും വൈറലായി!!;റീൽസ് എടുക്കാൻ ഹൈവേയിൽ കാർ നിർത്തി; യുവതിക്ക് 17,000 രൂപ പിഴ ചുമത്തി ട്രാഫിക് പോലീസ്

ഉത്തർപ്രദേശ്:വൈറലാകാനായി ഹൈവേയിൽ കാർ നിർത്തി. ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറിന് പിഴ ചുമത്തി ട്രാഫിക് പോലീസ്. വൈശാലി ചൗധരി ഖുതെയ്ൽ എന്ന യുവതിക്കെതിരെയാണ് നടപടി.ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യുവതിയുടെ പ്രകടനം അരങ്ങേറിയത്.

ഇൻസ്റ്റഗ്രാമിൽ 6,52,000 ഫോളോവേഴ്‌സുള്ള വൈശാലിയുടെ ഏറ്റവും പുതിയ റീലിൽ പെൺകുട്ടി ഹൈവേയിൽ നടുറോഡിൽ കാർ നിർത്തുന്നതും അതിൽ നിന്നങ്ങി റോഡിനരികിൽ വിവിധ പോസുകളിൽ നിൽക്കുന്നതും കാണാം.വിഡിയോ വൈറലായതിന് പിന്നാലെ ഗാസിയാബാദ് ട്രാഫിക് പോലീസ് ട്രാഫിക് ലംഘനം ചൂണ്ടിക്കാട്ടി നടപടിയെടുക്കുകയായിരുന്നു.

Related Articles

Latest Articles