കൊല്ലം: കൊല്ലം ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം രാജസ്ഥാനിലേക്ക്. പെണ്‍കുട്ടിയുടെ സ്വദേശമായ രാജസ്ഥാനിലേക്ക് ഇരുവരും കടന്നേക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടു നീങ്ങുന്നത്. കേസിലെ മുഖ്യ പ്രതി മുഹമ്മദ് റോഷനും പെണ്‍കുട്ടിയും റോഡ് മാര്‍ഗം എറണാകുളത്ത് എത്തി അവിടെ നിന്ന് ട്രെയിനില്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ ബംഗളൂരുവില്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയേയും അടുപ്പമുണ്ടായിരുന്ന യുവാവിനേയും കണ്ടെത്താന്‍ കഴിയാതെ വന്നതോശടയാണ് അന്വേഷണം രാജസ്ഥാനിലേക്ക് നീങ്ങുന്നത്. മറ്റൊരു സംഘത്തെയാണ് രാജസ്ഥാനിലേക്ക് അയച്ചിരിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരും മൊബൈല്‍ ഓണ്‍ ആക്കാത്തത് അന്വേഷണത്തിന് തടസ്സമാകുന്നു.