നേപ്പാള്‍: സാഫ് കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായി അഞ്ചാം കിരീടം നേടി ഇന്ത്യന്‍ വനിതകള്‍. ഫൈനലില്‍ നേപ്പാളിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിജയം. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ 23 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ ടീം പുതിയ റെക്കോർഡ് കുറിച്ചത് .

ആദ്യപകുതിയിൽ സമനിലയില്ലായിരുന്ന മത്സരം രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ നിയന്ത്രണത്തിലായത് .ദലീമ ചിബ്ബെര്‍, ഗ്രെയ്‌സ് ദങ്‌മെയി, അഞ്ജു തമങ് എന്നിവര്‍ ഇന്ത്യക്കായി ഗോള്‍ നേടി.