Sunday, April 28, 2024
spot_img

ഒരിക്കൽ കൂടി, ഇനിയൊരു മേക്കപ്പിടൽ ഉണ്ടാവില്ല; ഹാസ്യസാമ്രാട്ടിന് അന്ത്യാഞ്ജലിയർപ്പിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടിന് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് നിരവധിപേരാണ് എത്തുന്നത്. എല്ലാവരും സമൂഹമാധ്യമങ്ങളിലൂടെ ഇന്നസെന്റിനെക്കുറിച്ചുള്ള ഓര്‍മകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾ ഹൃദയഭേദകമായ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

കൂടാതെ ചേതനയറ്റ ഇന്നസെന്റിന്റെ ശരീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഒരു ഫോട്ടോയും കുറിപ്പിന്റെ കൂടെ ആലപ്പി അഷ്‌റഫ് പങ്കുവെച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനിൽക്കുമെന്നാണ് ആലപ്പി അഷ്‌റഫ് കുറിച്ചിരിക്കുന്നത്.

Related Articles

Latest Articles