Wednesday, September 23, 2026

സിറ്റി പൊലീസ് കമ്മീഷണറോഫീസ് വളപ്പിൽ നിന്ന് എംഡിഎംഎയുമായി ഒരാൾ പിടിയിൽ ;അറസ്റ്റിലായത് കണ്ണൂർ സ്വദേശി ഒമർ സുൻഹർ

കോഴിക്കോട് : സിറ്റി പൊലീസ് കമ്മീഷണറോഫീസ് വളപ്പിൽ നിന്ന് എംഡിഎംഎയുമായി ഒരാളെ പിടികൂടി. സ്വദേശി ഒമർ സുൻഹർ ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ഒരു പ്രദർശന മേളയിക്കിടെ എംഡിഎംഎ കൈമാറാൻ ആളുകളെത്തുന്നുവെന്ന് എക്സൈസിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതേതുടർന്ന് ഒമറിന്‍റെ വാഹനം പിന്തുടരുകയായിരുന്നു എക്സൈസ് സംഘം. ഇത് മനസ്സിലാക്കിയ ഇയാൾ കമ്മീഷണറോഫീസിലേക്ക് വാഹനം തിരിക്കുകയായിരുന്നു. പ്രദർശനത്തിന്‍റെ സംഘാടകനാണെന്നും കമ്മീഷണറെ ക്ഷണിക്കാനെത്തിയതാണെന്നും എന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

കമ്മീഷണറോഫീസിൽ വച്ച് എക്സൈസ് പിടികൂടില്ലെന്ന ധാരണയിലാണ് ഇയാൾ കയറിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.തുടർന്ന് പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി. 15 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഗോവ കേന്ദ്രീകരിച്ച മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇയാൾ ആർക്കാണ് എംഡിഎംഎ കൈമാറാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

Related Articles

Latest Articles