മംഗളൂരു: പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കർണാടകയിൽ അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു. മംഗളൂരുവിലാണ് സംഭവം. ദീപാവലിയുടെ ഭാഗമായി വെങ്കടേശ്വ അപ്പാര്‍ട്‌മെന്റിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് വിനായക കാമത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. കൃഷ്ണാനന്ദ കിനിയും ഇയാളുടെ മകന്‍ അവിനാശും കാമത്തിനോട് ഇതുമായി ബന്ധപ്പെട്ട് തര്‍ക്കിച്ചു. തര്‍ക്കത്തിനിടെ അച്ഛനും മകനും ചേര്‍ന്ന് വിനായക കാമത്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കുത്തേറ്റ ഉടനെ തന്നെ കാമത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

