Tuesday, May 21, 2024
spot_img

ഒരേയൊരു പോസ്റ്റ്;ഒരു മില്യൺ ഫോളോവേഴ്സ്;ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച് ഇളയദളപതി വിജയ്

ലോകമെമ്പാടും വളരെയധികം ആരാധകരുള്ള നടനാണ് ഇളയദളപതി വിജയ്. വിജയ്‌യുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ എപ്പോഴും സ്വീകരിക്കുന്നത്. ഇപ്പോൾ വിജയ് ആരാധകർക്ക് ഒരുപാട് സന്തോഷിക്കാവുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇളയദളപതി വിജയ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുന്നു.

ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയിൽ താരത്തിന് അക്കൗണ്ടുകളുണ്ടെങ്കിലും ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് ഇതുവരെ ഇല്ലായിരുന്നു. നൻപാസ് ആൻഡ് നൻപീസ് എന്ന് കുറിച്ചുകൊണ്ട് തന്റെ പുതിയ ചിത്രമായ ലിയോയിലെ ലുക്കിലുള്ള ചിത്രമാണ് വിജയ് ആദ്യ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം താരം ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് തുടങ്ങാൻ കാത്തിരുന്നതുപോലെയായിരുന്നു ആരാധകരുടെ പ്രതികരണം. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഒരു മില്ല്യൺ ഫോളോവർമാരെയാണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്.

Related Articles

Latest Articles