തെന്നിന്ത്യൻ ചോക്ലേറ്റ് താരങ്ങളായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റിന്റെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. ഷൂട്ടിങ്ങിനായി ചാക്കോച്ചനും അരവിന്ദ് സ്വാമിയും ലൊക്കേഷനിൽ എത്തിയതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
പ്രിയ നടൻ അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. മാത്രമല്ല തെന്നിന്ത്യയിലെ രണ്ട് ചോക്ലേറ്റ് താരങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ത്രില്ലർ സിനിമയിൽ ഒന്നിക്കുന്നതിനെ ആകാംക്ഷയോടെയാണ് സിനിമപ്രേമികൾ നോക്കുന്നത്. വളരെ അധികം പ്രത്യകതകളോടെയാണ് ഒറ്റ് എത്തുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമ പ്രേമികൾക്ക് ആവേശം നൽകുന്നത്.
ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്. സജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായികയാകുന്നത്. ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസ് ചെയ്യുന്നത്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യു. ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്.

