Sunday, May 5, 2024
spot_img

ഉമ തോമസിനെ കളത്തിലിറക്കാൻ കോൺഗ്രസ്സ് ബിജെപിയിൽ ആരാകുമെന്ന് കണ്ടറിയാം

പിടി തോമസിന്റെ വിയോഗത്തോടെ ഒഴിഞ്ഞുകിടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവന്നിരിക്കുകയാണ്.

മണ്ഡലം രൂപീകരിച്ചതിന് ശേഷം കോണ്‍ഗ്രസിന് മാത്രം അവസരം നല്‍കിയിട്ടുള്ള ചരിത്രമാണുള്ളത്. ഇത്തവണ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരസാധ്യത തള്ളാതിരിക്കുകയാണ് ഉമ തോമസ്. തൃക്കാക്കര വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലമാണ്. പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിക്കാനില്ല. പി ടി തോമസ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. താനുറച്ച ഈശ്വര വിശ്വാസിയാണെന്നും നല്ലത് പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറഞ്ഞു. സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള കോൺഗ്രസിന്‍റെ ഔദ്യോഗിക ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും.

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റിൽ പി ടി തോമസിന്‍റെ മണ്ഡലത്തിൽ ജയം പാർട്ടിക്ക് അനിവാര്യമാണ്. പി ടി വികാരം കൂടി മുതലാക്കാൻ ഉമ തോമസിനെ ഇറക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം. കെപിസിസിയിലെ അടിയന്തിര യോഗവും ഉമയുടെ പേരിനാകും മുൻഗണന നൽകുക. ഉമയുമായി നേതാക്കൾ ഉടൻ സംസാരിച്ച് ഉറപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. എന്നാല്‍ ഉപതെരഞ്ഞെടുപ്പിൽ കെ വി തോമസും മത്സരസാധ്യത തള്ളുന്നില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് ആശയവിനിമയം നടത്തിയിട്ടില്ല. എൽഡിഎഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. വികസന രാഷ്ട്രീയത്തിനൊപ്പമെന്നാണ് കെവി തോമസ് ആവര്‍ത്തിച്ച് പറയുന്നത്.

തൃക്കാക്കര തെരഞ്ഞെടുപ്പ് വിഷയത്തിൽ ഇടതുമുന്നണിയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ് കെ.വി. തോമസ് പറയുന്നത്. വികസന രാഷ്ട്രീയത്തിനൊപ്പമാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. ഇടതും വലതുമല്ല പ്രശ്നം ജനങ്ങളാണ്. ഏറെ ബന്ധമുള്ള മണ്ഡലമാണ് തൃക്കാക്കര. പി.ടിയുമായി വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. ഉമയോട് വലിയ ബഹുമാനമുള്ളത്. ആരുജയിക്കുമെന്നത് പ്രവചിക്കാൻ കഴിയില്ല. ജനങ്ങളാണെല്ലാം തീരുമാനിക്കുന്നത്. എല്ലാം ജനം നോക്കി കാണുന്നുണ്ടെന്നും കെ.വി. തോമസ് പറയുന്നു. കെ. റെയിലുൾപ്പെടെയുള്ള വിഷയം തെരഞ്ഞെടുപ്പിൽ ശക്തമാക്കാനാണ് ​യു.ഡി.എഫ് നീക്കം. ഈ വേളയിൽ കെ. റെയിൽ പദ്ധതിക്കൊപ്പം നിൽക്കുന്ന കെ.വി. തോമസ് നിലപാട് കോൺഗ്രസിനു തലവേദനയാണ്. ​

Related Articles

Latest Articles