Thursday, April 25, 2024
spot_img

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് പാപ്പനും; ആദ്യ 10 ദിനങ്ങളിലെ ആഗോള ഗ്രോസ് 31.43 കോടി നേടി പാപ്പന്റെ പടയോട്ടം

സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടിന്റെ ‘പാപ്പൻ’ നിലയ്‌ക്കാത്ത കൈയ്യടികളോടെ വിജയ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം വാരം മുന്നോട്ടുപോകുമ്പോള്‍ മലയാള സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് കടന്നിരിക്കുകയാണ് പാപ്പന്‍. കേരളത്തില്‍ മാത്രം ആദ്യ വാരം റിലീസ് ചെയ്യപ്പെട്ടിരുന്ന ചിത്രം ഏഴ് ദിനങ്ങളില്‍ നേടിയത് 17.85 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം വാരം യുഎഇ, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടു. ഒപ്പം കേരളത്തിലെ റിലീസ് സെന്‍ററുകളില്‍ മിക്കതിലും ചിത്രം തുടരുകയും ചെയ്‍തു. കളക്ഷനില്‍ വന്‍ കുതിപ്പാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

ചിത്രത്തിന് ഏഴ് ദിനങ്ങളില്‍ 17.85 കോടി നേടിയ ആദ്യ 10 ദിനങ്ങളിലെ ആഗോള ഗ്രോസ് 31.43 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം സ്വീകരിക്കപ്പെടുന്നത്. ഇപ്പോഴിതാ വിജയാഘോഷത്തിന്‍റെ ഭാഗമായി ചിത്രത്തിന്‍റെ ഒരു സക്സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നിത പിള്ള അവതരിപ്പിക്കുന്ന എഎസ്‍പി വിന്‍സി എബ്രഹാമും ഷമ്മി തിലകന്‍റെ ഇരുട്ടന്‍ ചാക്കോയും ഒപ്പം സുരേഷ് ഗോപിയുടെ ടൈറ്റില്‍ കഥാപാത്രവും ടീസറില്‍ ഉണ്ട്.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

Related Articles

Latest Articles