കെഎസ്ആർടിസി ബസിനു നേരെ പടയപ്പയുടെ ആക്രമണം.പഴനി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ആക്രമണത്തിൽ ബസിന്റെ സൈഡ് മിറർ തകർന്നു.ഓടിക്കൊണ്ടിരിക്കുന്ന ബസ് ആനയെ കണ്ടപ്പോൾ നിർത്തുകയായിരുന്നു.പിന്നീട ബസിനടുത്തേക്ക് പാഞ്ഞടുത്ത പടയപ്പ എന്ന ആന ബസിന് നേരെ ആക്രമിക്കുകയായിരുന്നു.
അതേസമയം മൂന്നാറിലെ താരമാണ് പടയപ്പ എന്ന ആന.ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടിറക്കത്തിലെയും ചെയ്തികൾ ഇവടത്തെ വ്യാപാരികൾക്കാണ് തലവേദന. ആറും മാസം കാട്ടിലും ആറു മാസം നാട്ടിലും കഴിയുന്ന ഈ കൊന്പൻ കടകളിലെ വിഭവങ്ങൾ തിന്നു മുടിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.മൂന്നാറിലും സമീപത്തെ മാട്ടുപെട്ടി, എക്കൊ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും വ്യാപാരികളുടെ കണക്കുബുക്കിൽ പടയപ്പയുടെ പേരിൽ ഒരു പേജുതന്നെയുണ്ട്. പലപ്പോഴായി ഈ കൊന്പൻ കട പൊളിച്ചും തുന്പിക്കൈ നീട്ടിയും താന്തോന്നിയെപ്പോലെ ശാപ്പിട്ടു മടങ്ങിയ സാധനങ്ങളുടെ ലിസ്റ്റും അതുവഴിയുണ്ടായ സാന്പത്തിക ബാധ്യതയുമാണ് ഇവർ കുറിച്ചുവയ്ക്കുന്നത്. കിട്ടാക്കടം എന്ന തിരിച്ചറിവിലാണ് ഓരോ വ്യാപാരിയും ഈ വിളയാട്ടക്കാരൻ വരുത്തുന്ന നഷ്ടം എഴുതിക്കൂട്ടുന്നത്.

