Thursday, May 9, 2024
spot_img

‘എനിക്ക് ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമാണ്; പക്ഷേ പേടിച്ച് ചന്ദനക്കുറി തൊടാറില്ല’; പത്മജയുടെ വാക്കുകൾ ചർച്ചയാവുന്നു

ദില്ലി: പേടി കാരണം താൻ ചന്ദനക്കുറി തൊടാറില്ലായിരുന്നുവെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. ചന്ദനക്കുറി തൊട്ടുകഴിഞ്ഞാൽ പലരും തുറിച്ചുനോക്കിയിരുന്നുവെന്നാണ് പത്മജ പറയുന്നത്.

‘പേടിമൂലം ഞാൻ ചന്ദനക്കുറി തൊടാറില്ല. ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാൻ. പക്ഷേ അത് തൊട്ടാൽ ഉടനെ അവർ എന്റെ മുഖത്തേയ്ക്ക് നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാൽ ഉടനെ ഉള്ളിൽ പോയി തുടച്ച് പുറത്തേക്കുവരും’ എന്ന് പത്മജ ഒരു ടി.വി.അഭിമുഖത്തിൽ പറയുന്നു. അഭിമുഖത്തിന്റെ ഈ ഭാഗമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഹിന്ദിയിലുള്ള വിശീദകരണവും വീഡിയോയിൽ നൽകുന്നുണ്ട്.

‘മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ വാക്കുകൾ കേൾക്കുക’ എന്ന അടിക്കുറിപ്പോടെ ബിജെപിയുടെ സാമൂഹികമാദ്ധ്യമ അക്കൗണ്ടുകളിൽ പത്മജയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles