Friday, April 26, 2024
spot_img

വിജയദശമി ദിനത്തില്‍ റാഫേലില്‍ ആയുധപൂജ നടത്തിയ രാജ് നാഥ് സിംഗിനെ പ്രശംസിച്ച് പാക്ക് ആര്‍മി വക്താവ്

ഇസ്ലാമാബാദ്: വിജയദശമി ദിനത്തില്‍ ഇരട്ട എഞ്ചിന്‍ പോര്‍വിമാനമായ റാഫേലില്‍ ആയുധ പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ ആര്‍മി വക്താവ് ആസിഫ് ഗഫൂര്‍. ട്വിറ്ററിലൂടെയാണ് ആസിഫ് ഗഫൂര്‍ അഭിനന്ദനം അറിയിച്ചത്. മതപരമായി റാഫേല്‍ യുദ്ധവിമാനത്തില്‍ ആയുധ പൂജനടത്തിയതില്‍ ഒരുതെറ്റും ഇല്ലെന്നും അത് പ്രശംസനീയമാണെന്നും ഈ യന്ത്രം മാത്രമല്ല അത് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ കഴിവും ദൃഢനിശ്ചയവും പ്രധാനമാണെന്ന് ഓര്‍ക്കണമെന്നും ഗഫൂര്‍ ട്വീറ്റ് ചെയ്തു.

ഒക്ടോബര്‍ എട്ട് വിജയദശമി ദിനത്തിലാണ് ഫ്രഞ്ച് നിര്‍മ്മിതമായ 36 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേത് പ്രതിരോധമന്ത്രി ഏറ്റവാങ്ങിയത്. ശുഭദിനത്തില്‍ ആയുധ പൂജ നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗഫൂറിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

Related Articles

Latest Articles