Tuesday, May 7, 2024
spot_img

നിര്‍ണായക വിധിയുമായി ഡല്‍ഹി ഹൈക്കോടതി : ‘വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം നടത്തിയ ശേഷമുള്ള വഞ്ചന കുറ്റകരമല്ല’

ദില്ലി: ലൈംഗികബന്ധത്തിന് ശേഷം പ്രണയിച്ച ആളെ ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം കുറ്റകരം അല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി നല്‍കിയ ബലാത്സംഗ കേസ് തള്ളി കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണ കോടതിയും യുവാവിനെ നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തി ആയവര്‍ക്ക് ലൈംഗിക ബന്ധത്തിന് പറ്റില്ലെന്ന് പങ്കാളിയോട് പറയാവുന്നതാണ്. എന്നാല്‍ ലൈംഗിക ബന്ധത്തിന് സ്വമേധയാ സമ്മതിച്ചാല്‍ പിന്നീട് അതിനെ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ല എന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി. പരാതിക്കാരയായ യുവതി യുവാവുമായുള്ള ആദ്യ ലൈംഗിക ബന്ധത്തിന് പിന്നാലെ മൂന്ന് മാസത്തിന് ശേഷം സ്വമേധയാ ഹോട്ടലില്‍ വച്ച് വീണ്ടും ബന്ധപെട്ടു. ഇത് വിവാഹ വാഗ്ദാനം നല്‍കി ഉള്ള ബന്ധപെടല്‍ ആണെന്ന് കരുതാനാകില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

2016 -ലാണ് വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതായി യുവതി പൊലീസില്‍ പരാതി നല്‍കിയത്. അമ്മയെ കാണാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും വിവാഹം കഴിച്ചില്ല എന്നാണ് യുവതിയുടെ ആരോപണം.

Related Articles

Latest Articles