Thursday, May 2, 2024
spot_img

ആടിനും രക്ഷയില്ലാത്ത പാകിസ്‌താൻ!!! 5 പേർ നടത്തിയ പ്രകൃതിവിരുദ്ധ പീഡനത്തിൽ ആട് ചത്തു; മൃഗങ്ങളെയും വസ്ത്രം ഇട്ടു മൂടണോ എന്ന് ജനങ്ങൾ…

കറാച്ചി : പാകിസ്ഥാനില്‍ അഞ്ചുപേര്‍ ചേര്‍ന്ന് ഒരു ആടിനെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറയില്‍ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് അഞ്ച് യുവാക്കള്‍ക്കെതിരെ പാകിസ്ഥാന്‍ പോലീസ് കേസെടുത്തു. നഈം, നദീം, റബ്ബ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ആടിന്റെ ഉടമയാണ് സത്ഖാര പൊലീസില്‍ പരാതി നല്‍കിയത്. തൊഴിലാളിയുടെ ആടിനെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിന് ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധമുണ്ടായതായാണ് റിപ്പോർട്ട്. .

എന്നാൽ ആടിനെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച്‌ കൊല്ലുന്നത് സമീപവാസികള്‍ കണ്ടിരുന്നു. അതിക്രമത്തിന് ശേഷം 5 യുവാക്കളും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ആടിനെതിരെ ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംഭവം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. പാക് പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധമുണ്ടായി.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം നടക്കുന്നത്.സ്ത്രീകള്‍ അല്‍പ വസ്ത്രങ്ങള്‍ ധരിക്കുന്നത് പുരുഷന്മാരെ സ്വാധീനിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നടത്തിയ വിവാദ പരാമര്‍ശം.

വളര്‍ത്തു മൃഗങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. പുരുഷന്മാരെ വസ്ത്രങ്ങള്‍ ധരിക്കാത്ത മൃഗങ്ങളെയും സ്വാധീനിക്കുന്നുണ്ടോ എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. അതേസമയം പാക്കിസ്ഥാന്‍ നടനായ മാതിര ആടിനെ ബലാത്സംഗം ചെയ്ത വിവരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുകയും മൃഗത്തിന് ‘വസ്ത്രം ധരിക്കേണ്ടതുണ്ടോ’ എന്ന് ചോദിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം എച്ച്‌ ബി ഒയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്. അല്‍പ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെ സ്വാധീനിക്കുമെന്നായിരുന്നു പറഞ്ഞത്. രാജ്യത്ത് കൊലപാതകങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles