Friday, October 2, 2026

ട്രക്കിങ്ങിനിടെ അപകടം; ഹങ്കേറിയൻ പൗരനെ രക്ഷിച്ച് ഇന്ത്യൻ സേന ; സൈന്യത്തോട് നന്ദി പറഞ്ഞ് ഹങ്കേറിയയിലെ ഇന്ത്യൻ എംബസി

 

ശ്രീനഗർ :30 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ട്രക്കിങ്ങിനിടെ അപകടത്തിൽപ്പെട്ട ഹങ്കേറിയൻ പൗരനെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. ഹിമാലയൻ പർവ്വതനിരകളിൽ കുടുങ്ങിയ ഹങ്കറിയിലെ ബുഡാപെസ്റ്റ് സ്വദേശിയായ അക്കോസ് വെറംസിനെയാണ് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത്.

കശ്മീരിലെ കിഷ്ത്വാറിൽ നിന്നാണ് ഇയാളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത്. സൈന്യം കണ്ടെത്തിയപ്പോൾ യുവാവ് അവശനിലയിലായിരുന്നു. പിന്നാലെ ചികിത്സയ്‌ക്കായി ഇയാളെ വ്യോമസേന ഹെലികോപ്ടർ മാർഗ്ഗം ഉദ്ദംപൂരിൽ എത്തിച്ചു.ആരോഗ്യ സ്ഥിതി വിലയിരുത്തുവാനായി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഹങ്കേറിയൻ പൗരനെ രക്ഷിച്ചതിൽ ഇന്ത്യൻ സേനയ്ക്ക് നന്ദി പറഞ്ഞ് ഹങ്കറിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഇത് വലിയ ഒരു പരിശ്രമത്തിന്റെ ഫലമാണ്. അഭിമാന നിമിഷമാണെന്നും എംബസിയുടെ ട്വീറ്റിൽ പറയുന്നു

Related Articles

Latest Articles