Sunday, April 28, 2024
spot_img

‘ഉന്തിയ പല്ലെന്ന്’ കാരണം!;പാലക്കാട് വനവാസി യുവാവിന് ഒരു കൈപ്പാടകലെ സർക്കാർ ജോലി നഷ്ടപ്പെട്ടു

പാലക്കാട്:ഉന്തിയ പല്ലെന്ന് കാരണം കാട്ടി വനവാസി യുവാവിന് പിഎസ്‌സി ജോലി നിഷേധിച്ചു.പാലക്കാട് ആനവായ് ഊരിലെ മുത്തുവിനാണ് സർക്കാർ ജോലി നഷ്ടമായത്.ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പിഎസ്‌സിയുടെ സ്പെഷൽ റിക്രൂട്മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്. പണമില്ലാത്തതിനാൽ ചികിത്സിക്കാനായില്ലെന്നും മുത്തു പറഞ്ഞു.

പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. അട്ടപ്പാടിയിലെ വനവാസി ഊരുകളിലേക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. അട്ടപ്പാടിയിലെ മുക്കാലിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് മുത്തുവിന്റെ വീട്. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് പൊരുതി നേടിയ ജോലിയാണ് മുത്തുവിനെ കൈയ്യകലത്ത് നഷ്ടപ്പെട്ടത്.

Related Articles

Latest Articles