Thursday, May 2, 2024
spot_img

പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണി!!! ഭീകരാക്രമണത്തിന് സാധ്യത, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണി!!! ഭീകരാക്രമണത്തിന് സാധ്യത, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് | Pangode

കേരളത്തിൽ ഭീകരർ പിടിമുറുക്കുന്നു എന്നുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് കുറച്ചുനാളുകളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട്. ഉറിയിലെ സൈനിക ക്യാമ്ബിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണത്തിനുപോലും സാധ്യതയുള്ളതായി ഏജന്‍സികള്‍ സംശയിക്കുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, തിരുമല എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്‌ഫോനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു.

കള്ളക്കടത്ത്, ലഹരി മരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട അടുത്ത നാളായി നടന്ന കേസുകളുടെ അന്വേഷണം എത്തിയത് പാങ്ങോട് സൈനിക കേന്ദ്രത്തിന് ചുറ്റുമായി താമസിച്ചവരിലേക്കായിരുന്നു. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കടലില്‍ ബോട്ടുകള്‍ കാണുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കര്‍ശന നിരീക്ഷണവും നടത്തുന്നുണ്ട്.

അതേസമയം അഫ്ഗാനിസ്ഥാനിൽ ഐഎസിൽ 14 മലയാളി ഭീകരർ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തിയ ഐഎസ് ഐഎസ് ഖൊറാസന്‍ എന്ന തീവ്രവാദസംഘടനയില്‍ ഈ 14 മലയാളികള്‍ ഉണ്ടന്നും റിപ്പോർട്ട് ഉണ്ട്. 13 യുഎസ് പട്ടാളക്കാരുള്‍പ്പെടെ 170 പേരാണ് കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലെ രണ്ട് ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അഫ്ഗാനിസ്ഥാനിലുള്ള സംഘമാണ് ഐഎസ് ഐഎസ് ഖൊറാസന്‍ പ്രവിശ്യ അഥവാ ഐഎസ് ഐഎസ്-കെപി. (ഐഎസ്‌കെ, ഐഎസ് ഐഎസ് കെ എന്നും ഈ സംഘം ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ) ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്.

അധികാരം പിടിച്ചതോടെ അഫ്ഗാനിലെ ബാഗ്രാം ജയിലില്‍ നിന്നും താലിബാന്‍ മോചിപ്പിച്ച തീവ്രവാദികളില്‍ 14 മലയാളികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ 14 പേരില്‍ ഒരാള്‍ കേരളത്തിലെ വീടുമായി ബന്ധപ്പെട്ടിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് 13 പേരും കാബൂളിലെ ഐഎസ് ഐഎസ് ഖൊറാസന്‍ പ്രവിശ്യ (ഐഎസ് ഐഎസ്-കെഎസ്) തീവ്രവാദസംഘത്തിനൊപ്പമാണ്. 2014ലാണ് സിറിയയും ലെവന്‍റും ചേര്‍ന്ന് 2014ല്‍ വടക്കന്‍ ഇറാഖിലെ മൊസൂള്‍ കൈവശപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ ഐഎസ് ഐഎസില്‍ ചേരാന്‍ നാടുവിട്ടു. മലപ്പുറം, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഇന്ത്യവിട്ട് പശ്ചിമേഷ്യയിലെ ജിഹാദി സംഘങ്ങളില്‍ ചേര്‍ന്നത്. ഇതില്‍ ചില മലയാളികളായ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ എത്തിച്ചേര്‍ന്നു. പാകിസ്ഥാനുമായി അതിര്‍ത്തിപങ്കുവെക്കുന്ന അഫ്ഗാനിസ്ഥാനിലെ പ്രവിശ്യയാണ് നംഗര്‍ഹാര്‍. ഇവിടെ താലിബാന്‍ നേതാവായ ഹഖാനിയുടെ സംഘത്തിന് വലിയ സ്വാധീനമുണ്ട്.ഹഖാനി സംഘവുമായി ചേര്‍ന്ന് ഈ മലയാളികള്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles