Thursday, October 15, 2026

പാറശ്ശാല ഷാരോണിന്റെ മരണം; ജ്യൂസ് നൽകിയതിൽ ക്ഷമാപണം ചോദിച്ച് പെൺകുട്ടി, ഛർദ്ദിക്കുന്നുണ്ടെങ്കിൽ മരുന്ന് വാങ്ങാൻ ഉപദേശം; കമിതാക്കളുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

തിരുവനന്തപുരം: ഷാരോണിന്റെ മരണത്തിൽ യുവാവിന്റെ ദുരൂഹ ഏറുന്നു. യുവാവിന്റെ പെൺ സുഹൃത്തുമായുള്ള വാട്സാപ്പ്ചാറ്റ് പുറത്ത്. ജ്യൂസ് നൽകിയതിൽ യുവതി ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള ചാറ്റുകൾ പുറത്ത് വന്നിട്ടുണ്ട്. ജ്യൂസ് നൽകിയത് പെൺകുട്ടി ചാറ്റിൽ സമ്മതിക്കുന്നു. ഛർദ്ദിക്കുന്നുണ്ടെങ്കിൽ മരുന്ന് വാങ്ങാൻ പെൺകുട്ടി ഷാരോണിനോട് ഉപദേശിക്കുന്നതും ചാറ്റിൽ വ്യക്തമാണ്. തീരെ വയ്യെന്ന് ചാറ്റിൽ ഷാരോൺ മറുപടിയായി പറയുന്നുണ്ട്.

എന്നാൽ യുവാവിന്റെ ദുരൂഹ മരണം കൊലപതകമാണെന്ന് ബന്ധുക്കളുടെ ആരോപണം. യുവാവിന്റെ പെൺസുഹൃത്ത് നല്‍കിയ പാനീയം കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കാരക്കോണത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാരോണ്‍ അവശനായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ആരോപണം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രോജക്ട് വാങ്ങാനാണ് യുവതിയുടെ വീട്ടില്‍ പോയതെന്നും ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.

Related Articles

Latest Articles