Thursday, April 25, 2024
spot_img

മുഖ്യമന്ത്രി സ്റ്റാലിന് തിരിച്ചടി; ആർ എസ് എസ് റൂട്ട്മാർച്ച് തടയാൻ സുപ്രീംകോടതിയിൽ പോയ തമിഴ്‌നാട് സർക്കാരിന്റെ ഹർജ്ജി തള്ളി; ഹൈക്കോടതി വിധി നിലനിൽക്കുമെന്ന് പരമോന്നത നീതിപീഠം

ദില്ലി: രാഷ്ട്രീയ സ്വയംസേവക് സംഘ് റൂട്ടുമാർച്ചിന് അനുമതി നൽകിയ തമിഴ്‌നാട് ഹൈക്കോടതി വിധി നിലനിൽക്കുമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച്ച വിധിപറഞ്ഞത്. ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യന്‍, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹര്‍ജി തള്ളിയത്. ആർ എസ് എസിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തനുള്ള ബോധപൂർവ്വമായ നീക്കങ്ങളുടെ ഭാഗമായാണ് ഡി എം കെ യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് ഉത്തരവിറക്കിയത്. നിരോധിത മുസ്ലീം സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആര്‍എസ്എസ് മാര്‍ച്ചിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് അനുമതി നിഷേധിച്ചത്.

ഇതിനെതിരെ ആർ എസ് എസ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് നിലവില്‍ തള്ളിയത്.

Related Articles

Latest Articles