Saturday, January 10, 2026

ഇടവേള ബാബുവിന് പറ്റിയത് നാക്കു പിഴയാണെങ്കില്‍ അത് തിരുത്തേണ്ടത് സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചാകണം; ഹരീഷ് പേരടി

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. താന്‍ പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ കണ്ടെന്നായിരുന്നു ഹരീഷ് പേരടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

മരിച്ചു പോയി എന്നവാക്ക് ജീവനുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന, മരവിച്ച് പോയ മനസ്സുള്ളവര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റാതാകൂ എന്നും ഹരീഷ് പറഞ്ഞു. ഇടവേള ബാബുവിന് പറ്റിയത് നാക്കു പിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പ് ചോദിച്ചിട്ടാണെന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Related Articles

Latest Articles