Tuesday, April 30, 2024
spot_img

ചാറ്റ്ജിപിടി മടുത്തോ? അഭിനിവേശം കുറയുന്നതായി റിപ്പോർട്ട്, ഉപയോക്താക്കളുടെ എണ്ണത്തിൽ 10% കുറവ്

ജനശ്രദ്ധ ആകർഷിച്ച ചാറ്റ്ജിപിടിയോടുള്ള അഭിനിവേശം കുറയുന്നതായി റിപ്പോർട്ട്. 2022 നവംബർ 30 നു പുറത്തിറങ്ങിയ ചാറ്റ് ജിപിടി അഞ്ച് ദിവസത്തിനുള്ളിൽ 10 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച് 10 കോടി അക്കൗണ്ടുകളുണ്ടായിരുന്നു. എന്നാൽ, വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ചാറ്റ്ജിപിടി സേവനങ്ങളിൽ ജൂണിൽ 10% ഉപയോക്തക്കാൾ കുറഞ്ഞതായാണ് വിവരം.

വെബ്സൈറ്റിനു പുറമേ ഐഫോണിൽ സ്വന്തമായി ആപ്പുണ്ട്. ചാറ്റ്ബോട്ടിന്‍റെ ഐഫോൺ ആപ് ഡൗൺലോഡുകളും കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ കൂടാതെ ഗൂഗിൾ ബാർഡ്, ക്യാരക്‌ടർ എഐ തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിലും കുറവുണ്ടായിട്ടുണ്ട്. സേവനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ചാറ്റ് ജിപിടിയുടെ ഉപയോക്തക്കളുടെ എണ്ണത്തിൽ കുറവു വരുന്നത്.

Related Articles

Latest Articles