Sunday, May 5, 2024
spot_img

മകരവിളക്കിന്റെ പരിസമാപ്‌തി കുറിച്ചുകൊണ്ട് മാളികപ്പുറത്ത് ഗുരുതി നടന്നു: ചിത്രങ്ങൾ

പത്തനംത്തിട്ട: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ചുള്ള ഗുരുതിയ്ക്ക് തുടക്കമായി. മാളികപ്പുറത്താണ് ഗുരുതി നടക്കുന്നത്. ഗുരുതിയോട് കൂടിയാണ് ഉത്സവ സമാപനം. തുടർന്ന് നാളെ രാവിലെ 5 മണിക്ക് നട തുറക്കും. നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15 ന് ഗണപതി ഹോമം. ശേഷം നാളെ രാവിലെ ശബരിമലയിലുള്ള പന്തളം രാജപ്രതിനിധിയും കുടുംബാംഗങ്ങളും അയ്യപ്പദർശനത്തിനായി എത്തിച്ചേരും.

ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാർക്കും തന്നെ പ്രവേശനം ഉണ്ടാവില്ല. ദർശനം പൂർത്തിയായാൽ ഉടൻ തന്നെ ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം 6 മണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ പതിനെട്ടാംപടിയിലൂടെ പന്തളത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.

തുടർന്ന് മേൽശാന്തി പതിനെട്ടുപടികൾ ഇറങ്ങി വന്ന് ശ്രീകോവിലിൻ്റെ താക്കോലും പണക്കിഴിയും രാജ പ്രതിനിധിക്ക് കൈമാറും.ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിൻ്റെ താക്കോലും മേൽശാന്തിയ്ക്കും തിരികെ നൽകും.

അങ്ങനെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് നാളെ ശബരിമല നട അടയ്ക്കും. കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് 5 മണിക്ക് തുറക്കും. 13 മുതൽ 17 വരെ യാണ് നട തുറന്നിരിക്കുക.17 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും.

Related Articles

Latest Articles