Saturday, April 27, 2024
spot_img

27 വർഷത്തിനു ശേഷം പവിത്രത്തിലെ മീനാക്ഷിയും ചേട്ടച്ഛനും; സോഷ്യൽമീഡിയയിൽ തരംഗമായി ചിത്രം

മലയാള സിനിമ പ്രേക്ഷകർക്ക് ഒരുപക്ഷേ മറക്കാനാവാത്ത, മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന മോഹൻലാൽ ചിത്രമാണ് പവിത്രം. 90 കളിലെ ടി.കെ രാജീവ് മാജിക് എന്നൊക്കെ പറയാം. 1994-ൽ പി ബാലചന്ദ്രന്റെ തിരക്കഥയിൽ ടികെ രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. 1994 ഫെബ്രുവരി 4 ന് പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു കൈവരിച്ചത്. ചിത്രം പുറത്തിറങ്ങി 27 വർഷം കഴിയുമ്പോഴും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചേട്ടച്ഛനും മീനാക്ഷിയും ചർച്ചാ വിഷയമാണെന്നുള്ളത് നിസംശയം പറയാം.

എന്നാൽ ഇപ്പോഴിതാ പവിത്രം പുറത്തിറങ്ങി 27 വർഷം പിന്നിടുന്ന ഈ വേളയിൽ വീണ്ടും മീനാക്ഷിയും ചേട്ടച്ഛനും കണ്ടുമുട്ടിയിരിക്കുകയാണ്. അതേസമയം, സംവിധായകന്‍ ടി.കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ തന്നെ ആയിരുന്നു ഈ കൂടിക്കാഴ്ച. എന്നാൽ, ഈ കണ്ടുമുട്ടൽ അവിസ്മരണീയമായ അനുഗ്രഹമെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മാത്രമല്ല താരങ്ങളുടെ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിയിലായിരുന്നു ചേട്ടച്ഛനും മീനാക്ഷിയും കണ്ടുമുട്ടിയത്. സിനിമയുടെ പേര് പോലെ തന്നെ പവിത്രമായ ബാന്ധത്തിന്റെ കഥയാണ് ചിത്രവും പറഞ്ഞത്. കൂടാതെ മോഹൻലാൽ ചേട്ടച്ഛൻ ആയപ്പോൾ വിന്ദുജ മേനോനാണ് മീനാക്ഷിയായി ചിത്രത്തിലെത്തിയത്. ഹിറ്റ് ചിത്രമായ പവിത്രത്തിന്റെ 27ാം വർഷികം ആരാധകർ ആഘോഷിക്കവെയാണ് താരങ്ങളുടെ ഒന്നിച്ചുള്ള കണ്ടുമുട്ടൽ. മാത്രമല്ല ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

Related Articles

Latest Articles