Thursday, December 18, 2025

നികുതി അടയ്ക്കുന്നത് കൃത്യം: മോഹന്‍ലാലിന് പിന്നാലെ മഞ്ജു വാര്യരെയും അഭിനന്ദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ദില്ലി: ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് മഞ്ജു വാര്യരെ പ്രശംസിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

കൃത്യമായി ടാക്‌സ് നല്‍കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മഞ്ജുവിന് ലഭിക്കുകയും ചെയ്തു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിയ്‌ക്ക് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാലിനെ തേടിയും അംഗീകാരം എത്തിയിരുന്നു. മോഹന്‍ലാല്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് മോഹന്‍ലാല്‍ നന്ദി പറയുകയും ചെയ്തിരുന്നു.

Related Articles

Latest Articles