Saturday, April 27, 2024
spot_img

പഴനിയിലെ മുരുക വിഗ്രഹം

പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ടഈ നവപാഷാണ വിഗ്രഹത്തെ ഒന്നുദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും.പഴനി മുരുകന്‍റെ വിഗ്രഹത്തെ ഒരു മാത്രനോക്കി നിന്നാല്‍ തന്നെ നവഗ്രഹദോഷങ്ങള്‍ ആ ക്ഷണം തന്നെ വിട്ടൊഴിയും.

ശിവനോടൊപ്പം ശക്തിയെയും ചേര്‍ത്തുഭജിച്ച ഭോഗരുടെ മുന്നില്‍ ശക്തി ദേവിയായ പാര്‍വതിയുടെ ദര്‍ശനവും ഉപദേശവും ഭോഗര്‍ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമഘട്ട മല)യില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ ദേവി നിര്‍ദേശിച്ചു.പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്‍ക്കു മുന്നില്‍ ബാലമുരുകന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചു. താന്‍ കണ്ടബാലമുരുക രൂപം ശിലയില്‍ വാര്‍ത്തെടുക്കണമെന്നും അതുലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹംതീരുമാനിച്ചു. അപ്രകാരം നവപാഷാണങ്ങളാല്‍ അദ്ദേഹം വിഗ്രഹംനിര്‍മ്മിക്കാന്‍ തുടങ്ങി.

നവം -9, പാഷാണം വിഷം ,വിഷംതനിയെയാല്‍ വിഷം തന്നെ, എന്നാല്‍ ആവിഷം മറ്റൊന്നിനോട് ചേരുമ്പോള്‍ അതുഔഷധമായി മാറും എന്ന പ്രകൃതി സത്യംഅദ്ദേഹം മനസ്സിലാക്കി. ഉന്നതമായ പാഷാണങ്ങള്‍ ഒന്‍പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്‍അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്‍എങ്ങനെ ഔഷധം (മരുന്ന്‍) നിര്‍ദ്ദേശിച്ചു,അതു കഴിക്കേണ്ട രീതിയുംവിശദീകരിക്കുന്നുവോ അതു പോലെലോക നന്മയ്ക്കായി പാലിക്കേണ്ടരീതികളും അന്നേ അദ്ദേഹം പറഞ്ഞുവച്ചിരുന്നു.

എത്ര കാലങ്ങള്‍ കഴിഞ്ഞാലും ഈ വിഗ്രഹംസംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരുംകാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു.നവ പാഷാണ നിര്‍മ്മിതമായ ബാല മുരുകവിഗ്രഹത്തെ അല്‍പ്പ നേരം ഉറ്റുനോക്കിയാല്‍ ശാരീരികവുംമാനസികവുമായ ഉന്മേഷവുംആരോഗ്യവും ലഭിക്കും. ശിലയില്‍ നിന്നുംവരുന്ന കാറ്റ് നമ്മുടെ ശരീരത്തില്‍തട്ടുമ്പോള്‍ ശരീരത്തിന്‍റെ അകവുംപുറവും ശുദ്ധമാകുന്നു. ആരശ്മികള്‍പൂര്‍ണ്ണമായും നമുക്കുലഭിക്കണമെന്നതിനാലാണ് പഴനിമുരുകനെ കൗപീന ധാരിയാക്കിശിലയുണ്ടാക്കിയത്. ആശിലയില്‍സ്പര്‍ശിച്ചു വരുന്ന വസ്തു ഏതായാലുംഅതുകാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ളകഴിവുണ്ട്.
പഴനി മുരുകനായ ദണ്ഡ ആയുധപാണിയെ ദര്‍ശിക്കുന്നവര്‍ക്കു നവഗ്രഹങ്ങളെയും ദര്‍ശിച്ചഫലം കിട്ടും. ഗ്രഹങ്ങളുടെ സ്വഭാവവും അവയുടെസഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്‍ ചൊവ്വഗ്രഹത്തിന്‍റെ രശ്മികള്‍ നേരിട്ടുപതിക്കുന്ന സ്ഥലമായ പഴനിമലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായിതിരഞ്ഞെടുത്തു.

ഭോഗര്‍ തന്‍റെ പതിനെട്ടു ശിഷ്യന്മാരുമായികൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120ഉപരസം, 11 തരം ലോഹസത്ത്, 15 തരംഎരിവും പുളിയും, 108 തരംമൂലികാച്ചാറുകള്‍, ധാതുക്കള്‍ റെഡ്,ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ്എന്നിവയെല്ലാം ചേര്‍ത്താണ് വേല്‍മുരുകന്‍റെ നവപഷാണശിലയുണ്ടാക്കിയിട്ടുള്ളത്. ചൂടുകൂടിയ ഈ മുരുക ശിലതണുപ്പിക്കുന്നതിനായി തിരുമഞ്ജനം,ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതംഎന്നിങ്ങനെ തണുത്ത വസ്തുക്കളാല്‍അഭിഷേകം നടത്തുന്നു. ഈശിലാവിഗ്രഹം ഔഷധ –വൈദ്യശാസ്ത്രപ്രകാരംനിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നേര്‍ക്കുനേരെനിന്നു ദര്‍ശിച്ചാല്‍ രോഗങ്ങളകലുമെന്നുകാലങ്ങളായി വിശ്വസിക്കുന്നു.ഭക്തിയോടെ മലകയറി വേല്‍ മുരുകനെദര്‍ശിച്ചാല്‍ ശ്വാസവും മനസ്സുംഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴികനോക്കിനിന്നാല്‍ ഔഷധ ശക്തിയാല്‍ആന്മപീഠം എന്ന പുരിക മധ്യത്തില്‍ഉത്തേജനമുണ്ടായി രക്തംശുദ്ധിയാകുകയും, അതിനാല്‍ജീവകാന്തശക്തി എന്ന ഊര്‍ജ്ജം ഉണ്ടായിആധിയും വ്യാധിയുമകന്ന്‍ ആരോഗ്യവുംആയുസ്സും വര്‍ദ്ധിക്കുന്നു. പഴനി മുരുക ശിലയുടെ ശിരസ്സില്‍ രാത്രിവയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറികാണപ്പെടുന്നു. ഇതിനു അത്യധികമായഔഷധ ഗുണമുണ്ട്. ഈചന്ദനം സേവിച്ചാല്‍സര്‍വ്വ രോഗങ്ങളും മാറുമെന്നാണ്വിശ്വാസം. ഈചന്ദനം രാക്കാലചന്ദനമെന്നറിയപ്പെടുന്നു. ശ്രീകോവില്‍അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണംശില വിയര്‍ത്ത് വെള്ളം വാര്‍ന്നൊഴുകും. ഈവെള്ളത്തെ കൌപീന തീര്‍ത്ഥംമെന്നുവിശേഷിപ്പിക്കാറുണ്ട്. ഈതീര്‍ത്ഥവുംഔഷധഗുണമുള്ളതാണ്. ഈപ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ്ആയുസിലൊരിക്കലെങ്കിലും പളനിമുരുകനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതുജന്മസുകൃതമായിത്തീരുമെന്നു ഭക്തര്‍വിശ്വസിക്കുന്നത്

Related Articles

Latest Articles