ദില്ലി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി ചിദംബരം സെപ്തംബര്‍ അഞ്ച് വരെ സി.ബി.ഐ കസ്റ്റഡിയില്‍ തുടരും. പി ചിദംബരത്തെ ഇനിയും കസ്റ്റഡിയില്‍ സൂക്ഷിക്കാനാവില്ല എന്ന സി.ബി.ഐ വാദം തള്ളിയാണ് നടപടി. ചിദംബരത്തെ തീഹാര്‍ ജയിലിലേക്ക് അയക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.
തീഹാര്‍ ജയിലിലേക്ക് അയക്കരുതെന്നും ജാമ്യം നല്‍കണമെന്നും ചിദംബരത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു, എന്നാല്‍ സി.ബി.ഐ കോടതിയെ സമീപിക്കാനായിരുന്നു സുപ്രിം കോടതി നിര്‍ദ്ദേശം.
സി.ബി.ഐ കോടതി ജാമ്യം തള്ളുകയാണെങ്കില്‍ ചിദംബരത്തെ മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിടണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

