Saturday, September 19, 2026

ഇന്ത്യയെ സംരക്ഷിക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കൂ; രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമെന്ന് ബാബാ രാംദേവ്

ജയ്പൂര്‍: ഇന്ത്യയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അതിനാല്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ജയ്പൂരിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ രാംദേവ് ആഹ്വാനം ചെയ്തു.

ജയ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന് രാംദേവ് പിന്തുണ അറിയിച്ചു. ഒരു വ്യക്തിക്ക് പുറമേ ഭാരതമാതയുടെ അഭിമാനമായ ഒരു വ്യക്തിത്വത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം രാജ്യാതിര്‍ത്തിക്ക് പുറമേ രാജ്യത്തിന്റെ മുഴുവന്‍ സുരക്ഷയും ഉറപ്പ് നല്‍കാന്‍ കഴിവുള്ളയാളാണ് നരേന്ദ്ര മോദിയെന്നും കൂട്ടിച്ചേര്‍ത്തു.

50 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പ് വരുത്താന്‍ കഴിഞ്ഞില്ലെന്നും 2019 ലോക്സഭ തെരഞ്ഞെടുപ്പ് 5 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്നും ജയ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് കൂട്ടിച്ചേര്‍ത്തു

Related Articles

Latest Articles