Friday, December 26, 2025

ബക്കറ്റ് നിറയെ പെട്രോൾ ഫ്രീ! ടാങ്കർ ലോറി മറിഞ്ഞതറിഞ്ഞ ഗ്രാമവാസികൾ ഓടിയത് പെട്രോൾ ഊറ്റാൻ

പട്ന: ഫ്രീ ആയിട്ട് പെട്രോൾ കിട്ടുമെന്നറിഞ്ഞാൽ ആരായാലും ഒന്ന് കിട്ടിയാൽ കൊള്ളാമെന്നു ആഗ്രഹിച്ചു പോകും. അങ്ങനൊരു സംഭവമാണ് ബിഹാറിലെ മിസാപൂരിനടുത്തെ അരാരിയയില്‍ നടന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി ​പോവുകയായിരുന്ന ടാങ്കര്‍ലോറി റാണിഗഞ്ച്-ഫോര്‍ബിസ്ഗഞ്ച് റോഡില്‍വെച്ച്‌ ചോളപ്പാടത്തേക്ക് മറിയുകയും ചെയ്തു.

തുടര്‍ന്ന് നൂറുകണക്കിന് നാട്ടുകാര്‍ അപകട സ്ഥലത്തേക്ക് ഓടിയെത്തി. പക്ഷേ മറിഞ്ഞത് പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി വന്ന വണ്ടിയാണെന്ന് മനസ്സിലായതോടെ കുട്ടികളടക്കമുള്ള നാട്ടുകാര്‍ ബക്കറ്റും കൈയില്‍ കിട്ടിയ മറ്റ് പാത്രങ്ങളുമായി ടാങ്കറിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. പിന്നെ നടന്നത് ഓയില്‍ ഊറ്റാനുള്ള മത്സരംതന്നെയായിരുന്നു.

ഏതാണ്ട്, ഒരു മണിക്കൂര്‍ ഇത് നീണ്ടു. പിന്നീട് പൊലീസ് എത്തിയ ശേഷമാണ് ആളുകള്‍ പിരിഞ്ഞുപോയത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. തലനാരിഴക്കാണ് ഡ്രൈവറും സഹായിയും വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

Related Articles

Latest Articles