Saturday, October 10, 2026

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാര്‍ സമരത്തില്‍; അത്യാഹിതവിഭാ​ഗം ഉൾപ്പെടെ ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാര്‍ സമരത്തില്‍. അത്യാഹിത വിഭാ​ഗം ഉൾപ്പെടെ ബഹിഷ്കരിച്ചാകും പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം നടത്തുക. ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെയാണ് സമരം.

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും റസിഡന്റ് ഡോക്ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സ്റ്റൈപ്പൻഡ് വർദ്ധിപ്പിക്കുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണം എന്നും ആവശ്യമുണ്ട്.

Related Articles

Latest Articles