Friday, April 26, 2024
spot_img

പിണറായി പാനുണ്ടയിൽ സിപിഎം അക്രമികളുടെ ക്രൂരത; ആർഎസ്എസ് പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി

കണ്ണൂർ: പിണറായി പാനുണ്ടയിൽ സിപിഎം അക്രമികൾ ആർഎസ്എസ് പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി. കണ്ണൂർ പിണറായി പാനുണ്ടയി സ്വദേശി പുതിയ വീട്ടിൽ ജിംനേഷാണ് സിപിഎം ഗുണ്ടകളുടെ കൈകളാൽ കൊല്ലപ്പെട്ടത്.

പാനുണ്ടയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഇന്നലെ വൈകിട്ട് സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ ആക്രമണത്തിലാണ് ജിംനേഷിന്റെ ജീവൻ നഷ്ട്ടമായത്.

പാനുണ്ട ശാഖയുടെ ഗുരു ദക്ഷിണ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles

Latest Articles