Tuesday, May 7, 2024
spot_img

അനധികൃത ബാര്‍ നടത്തിപ്പ് ആരോപണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്മൃതി ഇറാനിയുടെ വക്കീല്‍ നോട്ടീസ്

ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണത്തെ തുടർന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സ്മൃതി ഇറാനി വക്കീല്‍ നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസമാണ് സ്‌മൃതി ഇറാനിയുടെ മകളുടെ മേൽ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കൾ ഉന്നയിച്ചത്.

എന്നാല്‍ ഇത് തികച്ചും അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കളായ പവൻ ഖേര , ജയ്റാം രമേശ് , നെട്ട ഡിസൂസ എന്നിവർക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചത്.

ശനിയാഴ്ച ദില്ലിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് നേതാവായ ഖേര സ്‌മൃതി ഇറാനിയുടെ മകളുടെ മേൽ ആരോപണമുന്നയിച്ചത്. ‘ഗോവയിൽ, ഇറാനിയുട മകൾ നടത്തുന്ന ഒരു റെസ്റ്റോറന്റിന്, ഒരു ബാർ ഉണ്ട്. വഞ്ചനാപരമായ ലൈസൻസ് നേടിയെന്നാണ് ആരോപണം. ലൈസൻസ് 2021 മെയ് മാസത്തിൽ മരിച്ച ഒരു വ്യക്തിയുടെ പേരിലാണ്. അയാളിൽ നിന്ന് ജൂണിൽ (2022) വാങ്ങിയതാണ്. ആ വ്യക്തിയുടെ പേരിലാണ് ഇറാനിയുടെ മകൾ ലൈസൻസ് എടുത്തത് എന്നാണ് ആരോപണം.

ഇത് ദുരുദ്ദേശ്യപരമായ ആരോപണമാണെന്ന് ഇറാനി തിരിച്ചടിച്ചു. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഞാൻ വാർത്താസമ്മേളനം നടത്തുന്നതു കൊണ്ട് മാത്രമാണ് തന്റെ മകളെ ലക്ഷ്യം വച്ചതെന്നും അവർ പറഞ്ഞു.

 

Related Articles

Latest Articles